Saudi Arabia lifts nationwide Covid-19 curfew
സൗദിയില്‍ കോവിഡ് സുഖപ്പെട്ടവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. 2213 രോഗികള്‍ കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് ആകെ 101130 പേര്‍ രോഗമുക്തി നേടി. അതേസമയം, പുതുതായി 3379 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 37 മരണവും രേഖപ്പെടുത്തി. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 157612 ഉം മരണ സംഖ്യ 1267 ഉം ആയി ഉയര്‍ന്നു. ഇന്നത്തെ 72 പേര്‍ ഉള്‍പ്പെടെ ആകെ 2027 പേര്‍ ഗുരുതരാവസ്ഥയില്‍ തുടരുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.